ഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു. എസ്ഐആർ കാരണം വോട്ട് ഇല്ലാതായി ഭരണം നഷ്ടമായ നേതാക്കളുടെ കൂടെ പിണറായി വിജയന്റെ പേരും അഭിജിത് ദീപ്കെ വായിച്ചു.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സിജെപി പ്രവര്‍ത്തകരായ അഭിജിത് ദീപ്കെ, സൗരവ് ദാസ് എന്നിവര്‍ ആവശ്യം ഉന്നയിച്ചത്. ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ ക്രിമിനലാണെന്നും 13 കോടി പേരുടെ വോട്ടുകള്‍ എസ്ഐആറിലൂടെ വെട്ടിമാറ്റിയെന്നും സിജെപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.
രാജ്യത്തിന്റെ മനോഭാവം മാറുന്നതായി മനസിലാക്കിയ ബിജെപി അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ പ്രതിപക്ഷ പാര്‍ട്ടികളെ അപ്രസക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും സിജെപി ആരോപിച്ചു. പിണറായി വിജയന്, എം കെ സ്റ്റാലിന്, മമത ബാനര്‍ജി എന്നിവരെ എസ്ഐആറിലൂടെയാണ് അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും സിജെപി അഭിപ്രായപ്പെട്ടു.
ഗ്യാനേഷ് കുമാറിനെതിരെ സിജെപി രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. ഗ്യാനേഷ് കുമാറിനെതിരെയുള്ളവരെല്ലാം ഒന്നിച്ച് നിന്നാല്‍ എന്താകുമെന്ന് ആലോചിച്ച് നോക്കൂവെന്ന ദീപ്കെയുടെ എക്സ് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. സിജെപിക്ക് പിന്നാലെ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഗ്യാനേഷ് കുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 26 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിനാണ് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.






