കൊല്ലം: കടയ്ക്കലില്‍ ഒൻപതാം ക്ലാസുകാരനെ സ്കൂൾ ജീവനക്കാരൻ എച്ചില് കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. സിപിഎച്ച്എസ്എസ് കുറ്റിക്കാടിലെ ജീവനക്കാരൻ രജീഷ് മർദ്ദിച്ചെന്നാണ് പരാതി.
കാറ്റടിച്ച് ജനല്‍ അടഞ്ഞതിന് രജീഷ് മർദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സ്കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസില്‍ നല്കിയ പരാതി പിൻവലിച്ചെന്നും വിദ്യാർത്ഥി പറയുന്നു.
ജീവനക്കാരനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്കൂളില്‍ പ്രതിഷേധം തുടങ്ങി.






