ദില്ലി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി).
പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ പൊതുജനങ്ങൾ വലിയ രീതിയിൽ ദുരിതമനുഭവിക്കുകയാണെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലെ നിലവിലെ പ്രവർത്തനങ്ങളും സേവനങ്ങളും പരിശോധിക്കുന്നതിനുള്ള സമഗ്രമായ പ്രചാരണ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംഘടിപ്പിച്ച 'സ്കൂൾ ടീക് കരോ' ക്യാമ്പയിന് പിന്നാലെയാണ് ആശുപത്രി ക്യാമ്പയിനും തുടങ്ങിയിരിക്കുന്നത്. ജ
ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള മുന്നേറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി ജെ പി നേരത്തെ പ്രഖ്യാപിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂൾ, ആശുപത്രി വിഷയങ്ങളടക്കം സി ജെ പി സജീവമാക്കുന്നത്.






