കോട്ടയം: സിഐടിയു കോട്ടയം ജില്ലാ സമ്മേളനം ആറ്, ഏഴ് തീയതികളില്‍ ഏറ്റുമാനൂര്‍ തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ആറിനു രാവിലെ 9.30ന് പതാക ഉയര്‍ത്തല്‍. തുടര്‍ന്നു ചേരുന്ന പ്രതിനിധി സമ്മേളനം സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് റെജി സഖറിയ അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ദേശീയ സെക്രട്ടറി കെ.എ. ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ.എസ്. സുനില്‍കുമാര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.പി. മേരി, ടി.ആര്. രഘുനാഥന് എന്നിവര്‍ പങ്കെടുക്കും. 11 സൗഹാര്‍ദ പ്രതിനിധികളടക്കം 429 പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
വി. ജയപ്രകാശ് ചെയര്‍മാനും പി.വി. പ്രദീപ് സെക്രട്ടറിയുമായുള്ള സ്വാഗതസംഘം സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
സംസ്ഥാന സമ്മേളനം നവംബര്‍ ആറുമുതല്‍ ഒമ്പതുവരെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. സംസ്ഥാന സമ്മേളനം കോട്ടയത്തു നടക്കുന്നതിനാല്‍ റാലിയും അനുബന്ധ പരിപാടികളും ഒഴിവാക്കി ബിസിനസ് സമ്മേളനം മാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്.






