കൃത്യമായ ജീവിതശൈലി മാറ്റങ്ങളിലൂടെ കൊളസ്ട്രോള്‍ അളവ് സ്വാഭാവികമായി കുറയ്ക്കാനാകും. കൊളസ്ട്രോള്‍ സ്വാഭാവികമായി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍.
ഓട്സ്, പയറുവർഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും.
പതിവായുള്ള ശാരീരിക വ്യായാമം ശരീരത്തില്‍ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിന് ഹാനികരമായ ചീത്ത കൊളസ്ട്രോളിനെ കരളിലേക്ക് തിരിച്ചെത്തിച്ച് സംസ്കരിച്ച് പുറന്തള്ളാൻ സഹായിക്കും.
പുകവലി പൂർണമായും ഒഴിവാക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് ഡയറി ഉല്‍പ്പന്നങ്ങള്‍ എന്നിവയിലടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കൂട്ടാൻ കാരണമാകുന്നു. അതിനാല്‍ പൂരിത കൊഴുപ്പ് നിയന്ത്രിക്കാൻ ശ്രദ്ധിക്കാം.
സോഡ, മധുരപലഹാരങ്ങള്‍, മിഠായികള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര ശരീരഭാരം കൂട്ടാൻ ഇടയാക്കുന്നു. ഇത് കൊളസ്ട്രോള്‍ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമാണ്.






