പാലക്കാട്: മുണ്ടൂരില്‍ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം.
മുണ്ടൂർ സ്വദേശികളായ ജഗദീഷ്-തുളസി ദമ്പതികളുടെ മകള്‍ അനുശ്രീയാണ് മരിച്ചത്.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടി വെള്ളം നിറഞ്ഞ പില്ലർ കുഴിയില്‍ വീണത്.
അപകടത്തില്‍ കുട്ടിക്ക് ജീവൻ നഷ്ടമാവുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.






