ഡല്‍ഹി: ഈ വർഷം മെയ് മാസത്തില്‍ സുപ്രീം കോടതിയില്‍ നടന്ന വാദം കേള്‍ക്കലിനിടെ 'പാറ്റകളെ'ക്കുറിച്ച് താൻ നടത്തിയ പരാമർശം, വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവന്നവരെക്കുറിച്ച് മാത്രമായിരുന്നെന്നും, യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും തിരുത്തുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
വ്യാജ നിയമബിരുദധാരികളുടെ വിഷയം നേരത്തെ തന്നെ 'ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ' ചൂണ്ടിക്കാട്ടിയിരുന്നെന്നും, ആ പശ്ചാത്തലത്തിലാണ് താൻ അത്തരം പരാമർശങ്ങള്‍ നടത്തിയതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
താൻ മൊത്തം യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്തെ യുവാക്കളില്‍ നിന്നാണ് താൻ ഊർജ്ജം ഉള്‍ക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞു. തന്റെ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിവാദമായ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് പ്രതികരണവും വിശദീകരണവുമായി രംഗത്തെത്തിയത്. താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ വാചകങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തെയും കഴിവുകളെയും ആദരിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ അറിയിച്ചു.
പ്രധാന്റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന
സിജെപിയുടെ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന. മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാല്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറില്‍ പാർലമെൻ്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ചു. സമവായവും ചർച്ചയും ആണ് വേണ്ടതെന്നും നിർദേശം നല്കി.
അതേസമയം, ജന്തർ മന്ദറില്‍ വീണ്ടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അധിക ബാരിക്കേഡുകള്‍ നിരത്തി വെല്‍ഡ് ചെയ്ത് തമ്മില്‍ ചങ്ങലയിട്ട് പൂട്ടി. മെട്രോ സ്റ്റേഷനുകളില്‍ ഇന്നും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടും. രാവിലെ ഏഴര മുതലാണ് നിയന്ത്രണം. ഇതിനെതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും.






