മാവേലിക്കര: ഏഴ് മക്കളുണ്ടായിട്ടും താമസിക്കാൻ ഇടമില്ലാതെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അഭയം തേടിയ വൃദ്ധദമ്പതികൾക്ക് ക്ഷേത്ര ഭാരവാഹികളും ദയാഭവനും കൈത്താങ്ങായി. രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം നൽകി.
മക്കളെ ബന്ധപ്പെട്ടെങ്കിലും ആരും മാതാപിതാക്കളെ ഏറ്റെടുക്കാൻ തയ്യാറായില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് ജനമൈത്രി പോലീസിന്റെ സഹായത്തോടെ വൃദ്ധദമ്പതികളെ താൽക്കാലികമായി ദയാഭവനിൽ താമസിപ്പിച്ചു.






