ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് എടുക്കാന്‍ യാത്രക്കാരുടെ നീണ്ടനിര.
സ്റ്റേഷനില്‍ എടിവിഎം സംവിധാനങ്ങള്‍ സ്ഥാപിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണമമെന്ന ആവശ്യം ശക്തമാകുന്നു.
കോട്ടയം റെയില്‍ വേസ്റ്റേഷന് കഴിഞ്ഞാല്‍ ജില്ലയിലെ തിരക്കേറിയതും 17 കോടിയിലേറെ
വാര്‍ഷിക വരുമാനമുള്ളതുമായ ചങ്ങനാശേരി സ്റ്റേഷനില്‍ തിരക്കേറിയ രാവിലെ സമയങ്ങളില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ ഒരു ജീവനക്കാരന് മാത്രമാണ് ടിക്കറ്റ് നല്‍കാനുള്ളത്.
കോട്ടയം റെയില്‍ വേസ്റ്റേഷന് കഴിഞ്ഞാല്‍ ജില്ലയിലെ തിരക്കേറിയതും 17 കോടിയിലേറെ വാര്‍ഷിക
വരുമാനമുള്ളതുമായ ചങ്ങനാശേരി സ്റ്റേഷനില്‍ തിരക്കേറിയ രാവിലെ സമയങ്ങളില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഇവിടെ ഒരു ജീവനക്കാരന് മാത്രമാണ് ടിക്കറ്റ് നല്‍കാനുള്ളത്.
ഇതോടെ കൗണ്ടറിന് മുന്നില്‍ നീണ്ട നിര രൂപപ്പെടുകയും
സമയത്തിന് ടിക്കറ്റ് ലഭിക്കാത്തതുമൂലം നിരവധി യാത്രക്കാര്‍ക്ക് ട്രെയിന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.
ഇതുമൂലം യഥാസമയം ജോലി സ്ഥലങ്ങളില്‍ എത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതായും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ അവസ്ഥയിലാണ് സ്റ്റേഷനില്‍ വെന്‍ഡിംഗ് മെഷീനുകളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രക്കാര്‍ക്കുള്ള സേവനം മെച്ചമാക്കണമെന്ന ആവശ്യം ഉയരുന്നത്.
രാവിലെ ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.






