കോട്ടയം: സദനം സ്കൂൾ, സദനം ജംഗ്ഷൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനച്ചിക്കാട് ഏരിയ കമ്മറ്റി പ്രതിഷേധ റീത്ത് സമരം നടത്തി.
ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ യോഗം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പനച്ചിക്കാട് ഏരിയ പ്രസിഡന്റ് ജയൻ കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.രതീഷ്, ലാൽ കൃഷ്ണ, ജില്ലാ ട്രഷറർ ലിജി വിജയകുമാർ,
പനച്ചിക്കാട് മണ്ഡലം കൺവീനർ ഉണ്ണി വടവാതൂർ, ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ ബിനു പുള്ളുവേലി,
റിനു എ.മണി, സംസ്ഥാന കൗൺസിൽ അംഗം ഇ.കെ വിജയകുമാർ, മനേഷ്, ഷീബ ജയകുമാർ, അനിൽ കണക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.






