വയനാട്: മീനങ്ങാടി ചൂതുപാറ ചെറുവയലിൽ കുറുമ വിഭാഗത്തിൽ പെട്ടവരുടെ ശ്മശാനം വെട്ടി നിരത്തിയതിൽ കേസ് എടുത്ത് പൊലീസ്.
അയൽവാസിയായ ബംഗലൂരു മലയാളി ജയലക്ഷ്മിക്കെതിരെയാണ് കേസ്. ആദിവാസി മീനങ്ങാടി ചൂതുപാറയിലെ രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് കുറുമ വിഭാഗക്കാരുടെ ശ്മശാനം.
അഞ്ചു ഊരുകളിലെ എഴുന്നൂറിൽ അധികം വരുന്ന കുടുംബങ്ങളുടെ പൈതൃക ശ്മശാനത്തിന്റെ ഒരു ഭാഗമാണ് ജെസിബി ഉപയോഗിച്ച് വെട്ടി നിരത്തിയത്.
അയൽവാസിയായ സ്ഥലം ഉടമ ബംഗലൂരു മലയാളി ജയലക്ഷ്മിക്കെതിരെ മീനങ്ങാടി പോലിസ് കേസ് എടുത്തു. പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്.
അനധികൃതമായി അതിക്രമിച്ചു കടക്കൽ, സ്വത്ത് നശിപ്പിക്കൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കാലങ്ങളായി സംരക്ഷിച്ചു പോരുന്ന ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്ത ഭാഗത്താണ് ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത് എന്ന് ഊര് നിവാസികൾ വ്യക്തമാക്കുന്നു.
ആരുടെയും അനുമതി ഇല്ലാതെയുള്ള ശ്മശാനഭൂമിയിലെ അതിക്രമം വലിയ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.






