കോട്ടയം: ആർടിഒ ചെല്ലാൻ അടയ്ക്കുന്നതിനായി വ്യാപകമായ രീതിയിൽ തട്ടിപ്പ് നടക്കുന്നു.
ലയൺസ് ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ ഓഫീസർ എംപി രമേഷ് കുമാറിന് ഇന്നലെ തട്ടിപ്പുകാർ വലയൊരുക്കിയെങ്കിലും തന്ത്രപരമായ നീക്കത്തിനൊടുവിൽ പണം നഷ്ടപ്പെട്ടില്ല.
സംഭവത്തെ കുറിച്ച് രമേഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ:
ഇന്ന് 2:00 മണിക്ക് എനിക്ക് വന്ന ഒരു സന്ദേശമാണിത്. 2024-ൽ കോട്ടയം കുമളി റോഡിൽ വാഹനമോടിക്കുന്നതിനിടയിൽ സഹ യാത്രികൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലാത്തതിനാൽ 500 രൂപ ഫൈൻ അടക്കണം. എന്നെ സംബന്ധിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തിട്ടില്ല. സഹയാത്രികനെയും സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്യാൻ അനുവദിക്കാറില്ല
എന്നിരുന്നാലും അറിയാതെ എന്തെങ്കിലും സംഭവിച്ചിട്ടുള്ളത് ആണെങ്കിൽ 500 രൂപ അല്ലേ ഉള്ളൂ അടച്ചേക്കാം എന്ന് വിചാരിച്ചു. ഗൂഗിൾ പേ നോക്കിയപ്പോൾ ഗൂഗിൾ പേ വർക്കിംഗ് അല്ല എന്നാണ് മെസ്സേജ് വരുന്നത്.എടിഎം നോക്കി 1390 രൂപയാണ് വരുന്നത്. വിശദാംശങ്ങൾ കാണിക്കുന്നുണ്ട്.
കൺവീനിയൻ ഫീസ് ഓൺലൈൻ ചെല്ലാൻ എക്സ്പ്രസ് ഫീസ് ജി എസ് ടി കൂടാതെ 24 മണിക്കൂറിനുള്ളിൽ തുക അടച്ചാൽ 75 രൂപ കൺസഷൻ ഇതെല്ലാം കൂടി 1390 രൂപയാണ് വരുന്നത്. അതിന്റെ സ്ക്രീൻഷോട്ടാണ് ഇട്ടിരിക്കുന്നത്. പണം അടച്ചാൽ ചിലപ്പോൾ അക്കൗണ്ടിലെ പണവും പോകാൻ സാധ്യതയുണ്ട്.അതുകൊണ്ട് അവിടെ വച്ച് ഞാൻ നിർത്തി.
ഈ വിവരം കോട്ടയം ആർടിഒ ഓഫീസിലേക്ക് വിളിച്ചു പറയാൻ ഗൂഗിളിൽ നമ്പർ നോക്കി.നമ്പറിൽ വിളിച്ചപ്പോൾ നിലവിലില്ല എന്നാണ് അറിയുന്നത്. ട്രാൻസ്പോർട്ട് കമ്മീഷണറെ വിളിച്ചു നോക്കി.കമ്മീഷണറുടെ പേരും വിവരങ്ങളും അതിലുണ്ട്. അതിനകത്ത് ആ നമ്പറും വിളിച്ചിട്ട് നിലവിലില്ല എന്നാണ് പറയുന്നത്. ട്രാൻസ്പോർട്ട് മിനിസ്റ്ററെ വിളിക്കാൻ നോക്കിയ നമ്പറും കിട്ടുന്നില്ല. മഹേഷ് എന്ന് പറഞ്ഞ് മറ്റൊരു ഒരാളുടെ നമ്പർ അതിനകത്ത് കൊടുത്തിട്ടുണ്ട്.ഈ നമ്പറിൽ നിലവിലില്ല എന്നാണ് പറയുന്നത്.
ഇത്തരം വ്യാപകമായ തട്ടിപ്പുകൾ നടക്കുമ്പോൾ നമ്മുടെ പൊതുജനം ഫോൺ നമ്പർ നോക്കുന്ന മെറ്റാ ഗൂഗിൾ ഇവ ആണല്ലോ. കൊടുത്തിരിക്കുന്ന നമ്പറുകൾ ഒന്നും അപ്ഡേറ്റ് ചെയ്യാതിരുന്നാൽ പൊതുജനം എങ്ങനെയാണ് തട്ടി
പ്പിൽ നിന്നും രക്ഷ നേടുക എന്നാണ് രമേഷ് കുമാർ ചോദിക്കുന്നത്.
തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന വ്യക്തി കൂടിയാണ് എം.പി.രമേഷ് കുമാർ. അങ്ങനെയുള്ള അദ്ദേഹത്തിലാണ് ഈ ദുരനുഭവം. അപ്പോൾ ഒരു സാധാരണക്കാരന് എന്താകും സ്ഥിതി.
അടിയന്തരമായി അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് രമേഷ് കുമാർ ആവശ്യപ്പെട്ടു.






