കൊച്ചി: എറണാകുളം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവില്‍ അബ്ദുല്‍ ജബ്ബാറിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്.
ജബ്ബാറിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആശുപത്രിയില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ജബ്ബാര്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ ഇടപെടല്‍.
ചികിത്സപ്പിഴവ് മൂലം കാല് മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് ജബ്ബാറിന്റെ ആരോപണം.
കടുത്ത കാലുവേദനയുമായി ആശുപത്രിയില്‍ എത്തിയ 52കാരനായ അബ്ദുല്‍ ജബ്ബാറിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ചികിത്സിച്ചതെന്നുമാണ് പരാതി.
ജൂലൈ 26-ന് രാത്രി 12 മണിയോടെയാണ് ജബ്ബാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും എസ്.എന്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നും ജബ്ബാര്‍ പറയുന്നു.
അവര്‍ വേദനസംഹാരികള്‍ നല്കി തിരിച്ചയക്കുകയായിരുന്നുവെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.






