കോട്ടയം.:-പട്ടികജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സാങ്കേതികത്വം സംബന്ധിച്ചും ഗവൺമെന്റ് ഒരു തീരുമാനത്തിൽ എത്തണമെന്ന് രജിസ്റ്റേഡ് സമുദായ സംഘടനകളുടെ ശുപാർശ കത്തുകൾ അംഗീകരിക്കപ്പെടണമെന്നും അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് ഹാളിൽ സംസ്ഥാന പ്രസിഡണ്ട് എം.കെ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: കല്ലറ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ കെ കുട്ടപ്പൻ, സെക്രട്ടറി പി.ജി. അശോക് കുമാർ ,സെക്രട്ടറി കെ. സി, മനോജ് വൈസ് പ്രസിഡന്റ് രാജേഷ് മുടിമല, സെക്രട്ടറി കെ. കെ കരുണാകരൻ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എസ് കുട്ടപ്പൻ, ഗോപി മഞ്ചാടിക്കര, വിജയകുമാർ, സനിൽകുമാർ കുട്ടനാട്, മഹിളാ ഫെഡറഷൻ പ്രസിഡന്റ് സിജാ മനോജ്, സെക്രട്ടറി ലതാ സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ റെജി, സെക്രട്ടറി ആദർശ്, ട്രഷറർ ആദിത്യ സാജൻ, ഡയറക്ടർ ബോർഡ് മെമ്പർമാർ രതീഷ് മുട്ടപ്പള്ളി, അനൂപ് വാഴൂർ തുടങ്ങിയവർ സംസാരിച്ചു.





