ആലപ്പുഴ: മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർക്കെതിരെ നടപടിയുമായി എം വി ഡി.
കായംകുളം-തിരുവല്ല റൂട്ടില്‍ സർവീസ് നടത്തുന്ന അജോയ് എന്ന സ്വകാര്യ ബസ് ഡ്രൈവറാണ് സാഹസിക യാത്ര നടത്തിയത്. ഒരു കൈയില്‍ മൊബൈല്‍ ഫോണും മറു കൈ കൊണ്ട് ഗിയർ മാറ്റിയുമായിരുന്നു ഇയാളുടെ ഡ്രൈവിംഗ്. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ ഫോണ്‍ അറ്റൻഡ് ചെയ്തതായി യാത്രക്കാരുടെ മൊഴിയുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.






