തിരുവനന്തപുരം: മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായി 24 പുതിയ ഇന്നോവ ഹൈക്രോസ് വാഹനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകി.
ഇതിനായി 9.60 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
അനുവദിച്ച 24 വാഹനങ്ങളിൽ 22 എണ്ണം മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായിരിക്കും നൽകുക.
ബാക്കിയുള്ള രണ്ട് വാഹനങ്ങൾ വി.ഐ.പികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.
നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ കാലപ്പഴക്കം കാരണം തകരാറിലായതും
അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാകുന്നതും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം.
വിനോദസഞ്ചാര വകുപ്പിനാണ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.






