കുമരകം : എസ്കെ എം എച്ച് എസ് എസി ലെ നഷ്ണൽ സർവ്വീസ് സ്കീം മിന്റെ നേതൃത്വത്തിൽ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നാളെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കും. വിദ്യാർത്ഥികളിൽ ബ്ലഡ് ഡൊണേഷന്റെ ആവശ്യകതയും , പ്രശ്ന രഹിത ആരോഗ്യാവസ്ഥയും മനസിലാക്കി സഹജീവികളെ സഹായിക്കുന്നതിനുള്ള മാനസികാവസ്ഥ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . ബ്ലഡ് ദാനം ചെയ്യുന്നത് ഡോണറിന് ആരോഗ്യാവസ്ഥയ്ക്ക് ഗുണകരവും അതോടൊപ്പം മറ്റൊരു മനുഷ്യന് പുതു ജീവൻ നൽകാൻ പ്രാപ്തമാക്കുകയും ചെയ്യും . രക്തദാനം.... മഹാദാനം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് എൻ എസ് എസ് യൂണിറ്റ്, ക്യാമ്പ് സംഘടിപ്പിക്കുന്നത് .
സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൾ എസ് സുനിമോൾ അദ്ധ്യക്ഷത വഹിക്കുന്നതും സ്കൂൾ മാനേജർ അഡ്വ: എം എൻ പുഷ്ക്കരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതുമാണ് . വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ , പതിനെട്ട് വയസിന് മേൽ പ്രായമുള്ള സഹോദരങ്ങൾ , സുഹൃത്തുക്കൾ , സ്കൂൾ ജീവനക്കാർ , യുവജന സംഘടനാ പ്രവർത്തകർ എന്നിവർക്ക് രക്തദാനം എന്ന മഹാദാനത്തിൽ പങ്കാളികളാകാവുന്നതാണ് . ക്യാമ്പിന് എൻ എസ് എസ് കോഡിനേറ്റർ മാരായ എം .എ . മായ , കെ.എസ് ആഷ , അഞ്ജു വർഗീസ് , ഹരിശങ്കർ , സീനിയർ അസിസ്റ്റൻറ്റ്. മഞ്ജുഷ മാർക്കോസ് എന്നിവർ നേതൃത്വം നൽകും . ക്യാമ്പ് രാവിലെ 9 മുതൽ ആരംഭിക്കുന്നതാണ് .






