തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയില്‍ പരീക്ഷാ നടത്തിപ്പില്‍ വീണ്ടും വൻ വീഴ്ച.
അഞ്ചാം സെമസ്റ്റർ ബി.എ ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പർ മാറി നല്‍കിയത്.
പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികള്‍ ചോദ്യപേപ്പർ കണ്ടതോടെ പൂർണ്ണമായും വലഞ്ഞു.
ചോദ്യപേപ്പറില്‍ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂർണ്ണമായി മാറിയാണ് നല്‍കിയിരുന്നത്.
പഠിച്ച വിഷയങ്ങളില്‍ നിന്നല്ലാതെ അടുത്ത സെമസ്റ്ററിലെ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് വന്നതോടെ പരീക്ഷാ ഹാളുകളില്‍ വലിയ ആശയക്കുഴപ്പമാണ് ഉടലെടുത്തത്.






