കൊച്ചി: എറണാകുളം ആലുവ ഉളിയന്നൂരിലെ സ്ക്രാപ്പ് കടയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.
ആലുവ ചൂർണ്ണിക്കര എസ്.എം.പുരം സ്വദേശി ചന്ദ്രപ്പനാണ് മരിച്ചത്.
ഫയർഫോഴ്സ് തീ അണയ്ക്കുന്നതിനായി ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
തുറക്കാൻ നോക്കുന്നതിനിടെ അപകടമുണ്ടായി എന്നാണ് പ്രാഥമിക വിവരം.






