കാലിക്കറ്റ് സർവകലാശാലയിൽ ഐടിഐ യോഗ്യതയുള്ളവർക്ക് ജോലി അവസരം. സർവകലാശാലയിലെ യൂണിവേഴ്സിറ്റി സയൻസ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ (USIC) ടെക്നീഷ്യൻ ഗ്രേഡ് എ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹23,360 ശമ്പളം ലഭിക്കും.
തസ്തികയും ഒഴിവുകളും
ടെക്നീഷ്യൻ ഗ്രേഡ് എ – മെക്കാനിക്കൽ / ഇലക്ട്രോണിക്സ്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.
യോഗ്യത
മെക്കാനിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ഐടിഐ യോഗ്യതയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മറ്റ് ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റുള്ളവരെയും പരിഗണിക്കും. ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, മെക്കാനിക് (കൺസ്യൂമർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ), മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ) തുടങ്ങിയ ട്രേഡുകൾ ഇതിൽ ഉൾപ്പെടുന്നു.






