പാലക്കാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മൂന്നിടത്ത് അട്ടിമറി. ചിറ്റൂർ മുൻസിപ്പാലിറ്റി 24-ാം വാർഡിൽ ടോസിൽ വിജയിച്ചു കയറി എൽഡിഎഫ്. യുഡിഎഫിൻ്റെ സീറ്റാണ് പിടിച്ചെടുത്തത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പറ്റ ഡിവിഷനിൽ എൽഡിഎഫിനാണ് വിജയം. 790 വോട്ടിന് യുഡിഎഫിൻ്റെ സീറ്റ് പിടിച്ചെടുത്തു.
അതേസമയം ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ വാർഡ് 13 രാഗം കോർണറിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ് വിജയിച്ചു.
പട്ടഞ്ചേരി വാർഡ് 9 പാറക്കാട്ടുച്ചള്ള എൽഡിഎഫ് നിലനിർത്തി. കരിമ്പ വാർഡ് 13 വെട്ടം യുഡിഎഫ് നിലനിർത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി.






