കോട്ടയം : പാമ്പാടിയിൽ സി പി എം സീറ്റ് തിരിച്ചു പിടിച്ചു. മീനടത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി. പാമ്പാടി പഞ്ചായത്ത് പത്താം വാർഡ് കുമ്പന്താനം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് വാർഡ് തിരിച്ചു പിടിച്ചു. 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ത്രസിപ്പിക്കുന്ന വിജയം നേടിയത്. പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ ബാബു മാത്യു ഡാണാവുങ്കലിന്റെ വിയോഗത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡെയ്സി ബാബു ഡാണാവുങ്കൽ (യുഡിഎഫ്). സണ്ണി വർഗീസ് പൂതകുഴിയിൽ (എൽഡിഎഫ്), ടിന്റു മനോജ് (എൻഡിഎ) എന്നിവരായിരുന്നു സ്ഥാനാർഥികൾ. പാമ്പാടി പഞ്ചായത്തിൽ ആകെ സീറ്റ് 21 ആണ്. യുഡിഎഫ്: 15, എൽഡിഎഫ്: 6 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഫലം ഭരണത്തെ സ്വാധീനിക്കില്ല.
മീനടം പഞ്ചായത്ത് ഒന്നാം വാർഡിൽ (ചീരംകുളം) യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടിന് വിജയിച്ചു. പ്രീത പ്രസാദ് (യുഡിഎഫ്). ചന്ദ്രു നാരായണൻ (എൽഡിഎഫ്), എം. ഗൗരി ശങ്കർ (എൻഡിഎ) എന്നിവരായിരുന്നു ഇവിടെ മത്സരിച്ചത്. പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ പ്രസാദ് നാരായണന്റെ നിര്യാണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് നടന്നത്. മീനടം ഗ്രാമപ്പഞ്ചായത്തിൽ ആകെ സീറ്റ് 14 ആണ്. യുഡിഎഫ്– 12, എൽഡിഎഫ്–2 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില.






