കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം.
ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ബസ് ഇടിച്ചുനിർത്തുകയായിരുന്നു.
അടൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോമറിലാണ് ബസ് ഇടിച്ചുനിർത്തിയത്.
ഡ്രൈവർ രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ട്രാൻസ്ഫോർമർ തകർന്നു. യാത്രക്കാർ സുരക്ഷിതരാണ്.






