കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയ സംഭവത്തിലാണ്
‘മലയിൽ’ ബസിന്റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കാക്കനാട്ടെ അപകടത്തിലും ബസിനെതിരെ നടപടി തുടങ്ങി.
ഇൻഫോപാർക്ക് – മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന മലയിൽ ബസിന്റെ പെർമിറ്റാണ് റദ്ദാക്കിയത്.
അപകടത്തിൽ തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്.
ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.
രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ ‘മലയിൽ’ എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.






