കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മിന്നൽ പരിശോധന നടത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു കോടിയിലേറെ രൂപ പിഴയും ചുമത്തി.
നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. യാത്രക്കാരെ ബാധിക്കാത്ത നിലയിലായിരുന്നു പരിശോധന. പിഴ ചുമത്തിയ ശേഷം ബസ്സുകളെ യാത്ര തുടരാൻ അനുവദിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന തുടരുമെന്ന് എം വി ഡി അധികൃതർ അറിയിച്ചു.






