തിരുവനന്തപുരം : തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽകോണത്താണ് സംഭവം. ദീപക് എന്ന കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.
പൊലീസും ഫയർഫോഴ്സും നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് അഞ്ചുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.






