തിരുവനന്തപുരം : വീണ്ടും ചർച്ചയായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗുണദോഷങ്ങൾ.
ഒരു നയം നടപ്പിലാക്കി നോക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ ഗുണദോഷങ്ങൾ മനസ്സിലാകുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലഭ്യമാകുന്ന അവകാശങ്ങളും നേട്ടങ്ങളും നമ്മുടെ വിദ്യാർത്ഥി ലോകത്തിന് നഷ്ടപ്പെടുകയാണ്.
സ്വതന്ത്ര ഭാരതത്തിലെ സാമ്രാജ്യത്വ വിരുദ്ധ നയരൂപീകരണമാണ് ദേശീയ വിദ്യാഭ്യാസത്തിലൂടെ നിറവേറപ്പെടുന്നത് എന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആറിലേക്കർ ജി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രൊഫ. ഡോ. അശോക് അലക്സ് ഫിലിപ്പ് രചിച്ച Learning to Lead :Transformations with the NEP Pathways എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. അച്യുത് ശങ്കർ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഇലക്ട്രോണിക് വായന പ്രോത്സാഹിപ്പിക്കുന്ന ഈ ബുക്കുകളുടെ വിതരണക്കാരായ പിക്സൽ ബുക്സ് ആണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
അധ്യാപകർക്കും ഗവേഷകർക്കുമുള്ള പ്രത്യേക പരിശീലന പരിപാടികൾ ഇതോടനുബന്ധിച്ച് തുടക്കമാവുകയാണെന്ന് പിക്സൽ ബുക്സ് സാരഥി പ്രേംചന്ദ് പറഞ്ഞു.






