ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ അണ്ടർഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് വിഭാഗത്തിൽ 5,165 ഒഴിവുകൾ വരുന്നു.
പ്ലസ് ടു, ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം.
ഇത് സംബന്ധിച്ച പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അപേക്ഷകൾ ഒക്ടോബർ 08 മുതൽ സമർപ്പിക്കാം.
അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളുണ്ട്. പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത.
കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക് – 700, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 600, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 200,
ട്രെയിൻസ് ക്ലാർക്ക് – 188 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ് വരെ.
അപേക്ഷാ തീയതി: ഒക്ടോബർ 15 മുതൽ നവംബർ 13.
തസ്തിക അനുസരിച്ച് 7ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക (ലെവൽ രണ്ട്, ലെവൽ മൂന്ന്) . 19,900 രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം.
ഇതിന് പുറമെ റെയിൽവേ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന,
മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.
ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,477 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
ചീഫ് കൊമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാനേജർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്,
സീനിയർ അക്കൗണ്ട് കം ടൈപ്പിസ്റ്റ്, ട്രാഫിക് അസിസ്റ്റന്റ് എന്നിവയാണ് ഒഴിവുകൾ പ്രതീഷിക്കുന്ന തസ്തികകൾ.
അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ് വരെ. അപേക്ഷാ തീയതി : ഒക്ടോബർ 08 മുതൽ നവംബർ 06.
തസ്തിക അനുസരിച്ച് 7ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക (ലെവൽ അഞ്ച്, ലെവൽ ആറ്). 19,900 രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയിൽവേ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.
കൂടുതൽ വിവരങ്ങൾക്ക്: https://rrb.indianrailways.gov.in/






