കോട്ടയം: തൊഴിൽ മേഖലയിലെ അമിത മാനസിക സമ്മർദത്തെ തുടർന്ന് മെഡിക്കൽ പ്രതിനിധിയുടെ മരണത്തിൽസമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ്ആർഎ യുടെ കളക്ട്രേറ്റ്മാർച്ചും ധർണ്ണയും നടത്തി.
കോട്ടയം ജില്ലാ ആശുപത്രി പരിസരത്തുനിന്നും
ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ധർണ ബി എം എസ് സംസ്ഥാന സമിതി അംഗം കെ.എൻ മോഹനൻ ഉദ്ഘാടനം
ചെയ്തു.
ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റപ്രസെന്ററ്റീവ് ആയി ജോലി
ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട
സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ അവകാശങ്ങളും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനും
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഫാർമസ്യൂട്ടിക്കൽ
മേഖലയിലെ ജീവനക്കാർ നേരിടുന്ന ജോലിഭാരം, ലക്ഷ്യാധിഷ്ഠിത സമ്മർദം,
മാനേജ്മെന്റ് രീതികൾ എന്നിവയെക്കുറിച്ച് സമഗ്ര പഠനം നടത്തി വേണ്ട നടപടികൾ
സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബിഎംഎസ്ആർഎ ജില്ലാ അദ്ധ്യക്ഷൻ ശ്യാം കൃഷ്ണൻ അദ്ധ്യക്ഷനായ പരിപാടിയിൽ
ബിഎംഎസ്ആർഎ സംസ്ഥാന പ്രസിഡണ്ട് എസ് വിനയകുമാർ, ജില്ലാ സെക്രട്ടറി പ്രവീൺ
ചന്ദ്രൻ, ബിഎംഎസ് ജില്ലാ സെക്രട്ടറി പി ആർ രാജീവ് തുടങ്ങിയവർസംസാരിച്ചു.
സംഘടനാ പ്രതിനിധികൾ എഡിഎം സോളി ആൻറണിക്ക്
നിവേദനം കൈമാറി.






