തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരേ പ്രതിഷേധവുമായി ക്ലിഫ്ഹൗസിലേക്ക് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും മാര്‍ച്ച്. എന്നാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
വി.ഡി. സതീശന് രാജിവെയ്ക്കണമെന്ന് സമരക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പങ്കെടുത്തു എന്ന ആരോപണം ഉയര്‍ത്തിയായിരുന്നു ക്ലിഫ്ഹൗസിലേക്ക് ബിജെപിയും പ്രതിഷേധം നടത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്ന മുഖ്യമന്ത്രി കേരത്തിലെ ഉദ്യോഗാര്‍ത്ഥികളെ കാണുന്നില്ലെന്നും പിഎസ് സി ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം കാണുന്നില്ലെന്നും പറയുന്നു. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് വലിയ പ്രതിരോധമാണ് പോലീസ് ക്ലിഫ്ഹൗസിന് മുന്നില്‍ ഏര്‍പ്പെടുത്തിയത്. പോലീസിനെതിരേയും മുദ്രാവാക്യം വിളിച്ചു. ക്ലിഫ്ഹൗസ് കോമ്പൗണ്ടിലേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് പോലീസിന്റെ പ്രതിരോധം.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത് വി.ഡി. സതീശന് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. വനിതകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്.






