തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീർക്കാൻ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തീരുമാനം.
ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 'ഇല്ലീഗല്‍ മുഖ്യമന്ത്രി' എന്ന ടാഗ് ലൈനിലാകും പ്രതിഷേധ പരിപാടികള്‍ നടത്തുക.
എൻഡിഎ ജനങ്ങള്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അമിത് ഷാക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ മറുപടി പ്രതിഷേധം സംഘടിപ്പിച്ച യുവമോർച്ചയ്ക്ക് കോർ കമ്മിറ്റി യോഗത്തില്‍ അഭിനന്ദനമുയർന്നു.
സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിലൂടെ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ ബിജെപി കോർ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയർന്നു. സംസ്ഥാനത്തെ ഏക ബിജെപി മേയർ എന്ന പരിഗണന നല്‍കണമെന്ന് മുതിർന്ന നേതാക്കള്‍ ആവശ്യപ്പെട്ടു.






