തൃശൂർ: തൃശൂർ കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർമാരുടെ ദേശീയഗീത ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ബിജെപിയുടെ പരാതി നല്‍കിയത്.
കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ ദേശീയ ഗീതത്തോട് അനാദരവ് കാണിച്ചുവെന്നും ആലാപനത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബിജെപി കൗണ്‍സിലർമാർ വന്ദേമാതരം പാടുമ്പോള്‍ ഇവർ ചടങ്ങില്‍ നിന്ന് പിന്മാറി എന്നും പിറകില്‍ മൈക്കില്‍ സംസാരിച്ചു എന്നും പരാതിയില്‍ പറയുന്നു.






