ഡൽഹി: വീണ്ടും ബിസ്ലേരി വെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം ചർച്ചയാകുകയാണ്. ബിസിലേരിയുടെ ബംഗാളിലെ പ്ലാൻ്റില്‍ നിന്നും ശേഖരിച്ച വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അതോടെ കമ്പനിക്കെതിരെ രണ്ടാം തവണയും എഫ് എസ് എസ് എ ഐ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.
P B 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത് ഈ കുപ്പികളുടെ ഉപയോഗ കാലാവധി 2027 ജനുവരി 19 വരെയാണ്. നടത്തിയ ശാസ്ത്രീയ ലാബ് പരിശോധകളില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തുകയും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആദ്യം ജല്‍പായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്ലേരി പ്ലാന്റില്‍ നിന്നാണ് മലിന ജലം കണ്ടെത്തുകയും കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തത്.
തൊട്ടുപിന്നാലെയാണ് ഇങ്ങനെയൊരു സംഭവവും ഉണ്ടായിരിക്കുന്നത്. ഇതോടെ ഉപയോക്താക്കള്‍ വലിയ ആശങ്കയിലാണ്. അതോടൊപ്പം രാജ്യത്തുടനീളമുള്ള കുപ്പിവെള്ള നിർമാണ പ്ലാൻ്റുകളില്‍ പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് എസ് എസ് എസ് എ ഐ.






