കോട്ടയം: ലഭ്യതക്കുറവും ചൂടും കൂടിയതോടെ ചെറുനാരങ്ങാവില കുതിച്ചു കയറി. താരങ്ങയുടെ വില കിലോഗ്രാമിന് പലയിടങ്ങളിലും 280- 300 രൂപയായി.ഇന്നലെ കോട്ടയം മാര്‍ക്കറ്റിലെ ചെറുനാരങ്ങാ വില 300 രൂപയായിരുന്നു.
ഓണത്തിന് മുന്‍പ് 80 -90രൂപ ആയിരുന്നു. ഇത് ഓണത്തിന് 120 ല്‍ എത്തി. എന്നാല്‍ ഓണത്തിനു ശേഷം വിലകുറയുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും വില കുത്തനെ ഉയരുകയായിരുന്നു. നാരങ്ങാ വില ഉയര്‍ന്നതോടെ നാരങ്ങ വെള്ളത്തിന്റെ വിലയും ഉയര്‍ന്നു. ചെറുനാരങ്ങാ ഹോള്‍സെയില്‍ വില 200 മുതല്‍ 280 വരെയാണ്.
ലഭ്യതക്കുറവും ചൂടുകൂടിയതും മൂലം വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.ആന്ധ്രയില്‍ നിന്നും ആയിരുന്നു വലിയതോതില്‍ നാരങ്ങ എത്തിയിരുന്നത്,
അവിടെ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിലെ പുളിയങ്കുടിയില്‍ നിന്നുമാണ് ഇപ്പോള്‍ നാരങ്ങ എത്തുന്നത്. പഴുക്കാത്ത വലിപ്പം കുറഞ്ഞ നാരങ്ങയാണ് ഇവയിലേറെയും.തമിഴ്നാട്ടിലും വേനല്‍ ശക്തമായതോടെ നാരങ്ങ ഉല്പാദനം കുറഞ്ഞതും കേരളത്തില്‍ ഉപയോഗം കൂടിയതുമാണു നാരങ്ങാ വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.തമിഴ്നാട്ടില്‍ 250 രൂപയ്ക്കു മുകളിലാണ് ഒരു കിലോ നാരങ്ങ ലേലത്തില്‍ വില്ക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു.
വില കൂടിയതോടെ എടുക്കുന്ന നാരങ്ങയുടെ അളവ് വ്യാപാരികള്‍ കുറച്ചിരുന്നു, വിറ്റു പോകുമോയെന്ന സംശയമായിരുന്നു കാരണം. ചെറു
നാരങ്ങ അച്ചാറിനും ഡിമാന്റേറെയാണ്്.
വില വര്‍ധിച്ചതോടെ നാരങ്ങാ വെള്ളം വില്‍ക്കുന്ന കടയുടമകളാണ് പ്രതിസന്ധിലായിരിക്കുന്നത്.
നാരങ്ങാ വില വര്‍ധിച്ചതോടെ നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന വിവിധതരം ജ്യൂസുകള്‍ക്ക് 5 മുതല്‍ 20 രൂപ വരെയാണു വില വര്‍ധിപ്പിച്ചത്. അച്ചാര്‍ കമ്പനികളും പ്രതിസന്ധി നേരിടുകയാണ്






