പോഷകഗുണങ്ങളുടെ ഒരു കലവറയാണ് പാൽ. ആരോഗ്യത്തിന് വളരെ നല്ലതായ ഇതിൽ കാൽസ്യം പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.
കൂടാതെ നമ്മുടെ എല്ലുകളുടെ ശക്തിയ്ക്കും പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്കം നന്നായി പ്രവർത്തിക്കാനും പാൽ സഹായിക്കുന്നു. പാലിൽ വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
വെറുമൊരു പാനീയമല്ലാത്ത, സമീകൃതാഹാരമായി കണക്കാക്കുന്ന പാല് രാത്രിയില്‍ അല്ല കുടിക്കേണ്ടത്, രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റിലാണ് കുടിക്കേണ്ടതെന്നാണ് അന്‍ഷുല്‍ പറയുന്നത്.
വയറിന് പ്രശ്നമോ ദഹനതകരാറോ ഇല്ലാത്തവര്‍ രാവിലെ വെറുംവയറ്റില്‍ പാല് കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് പ്രമുഖ ന്യൂട്ടീഷന്‍ ഡോ. രൂപാലി ദത്ത പറയുന്നത്. എന്നാല്‍ മറ്റൊരു പ്രമുഖ ന്യൂട്രീഷ്യനായ ശില്പ അരോറയുടെ അഭിപ്രായം വെറെയാണ്.
രാവിലെ എഴുന്നേറ്റയുടന്‍ പാല് അല്ല കുടിക്കേണ്ടത്, ഇളംചൂട് നാരങ്ങാവെള്ളമോ, ആപ്പിള്‍ ജ്യൂസോ ആണെന്നാണ്.
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജവും നല്കാന് ഈ പാനീയങ്ങള്‍ക്ക് സാധിക്കുമെന്നാണ് ശില്പയുടെ അഭിപ്രായം. അതുകഴിഞ്ഞ ഒരു മണിക്കൂറിന് ശേഷം പാല് കുടിക്കുന്നതാണ് നല്ലതെന്നും ശില്പ പറയുന്നു.
പലരും രാവിലെ വെറും വയറ്റിൽ പാൽ കുടിക്കാറുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ പാൽ കുടിക്കാമോ എന്ന സംശയം ഇന്നും നിലനിൽക്കുന്നു.
അതിന് വ്യക്തമായ ഒരു ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. രാവിലെ പാൽ കുടിക്കുന്നത് കൊണ്ട് ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗുണംരാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ ദുർബലമായ എല്ലുകൾക്ക് ജീവൻ നൽകുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ദോഷങ്ങൾചിലർക്ക് രാവിലെ വെറും വയറ്റിൽ പാൽ കുടിച്ചാൽ ലാക്ടോസ് ഇല്ലായ്മ ഉണ്ടാകാം. വയറുവേദന, വയറിളക്കം, അല്ലെങ്കിൽ ഗ്യാസ് എന്നിവയ്ക്കും കാരണമാകുന്നു.
വെറും വയറ്റിൽ പാൽ കുടിക്കാൻ ആഗ്രഹിക്കുന്നവർ തണുത്ത പാൽ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകില്ല.
വെറും വയറ്റിൽ പാൽ കുടിക്കുന്നത് ചില മരുന്നുകൾ അല്ലെങ്കിൽ ഇരുമ്പ് പോലുള്ള പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തിയേക്കാം. വെറും വയറ്റിൽ സ്ഥിരമായി പാൽ കുടിച്ചാൽ ശരീരഭാരം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.






