മണർകാട് : ബെക്കോൺ ദീ കംപ്ലീറ്റ് വാട്ടർ ട്രീറ്റ്മെൻറ് കമ്പനിയുടെ നവീകരിച്ച ഹെഡ് ഓഫീസ് മണർകാട് ഇല്ലിവളവിന് സമീപത്തായി ചാലക്കുഴി ആർക്കേഡിൽ ആരംഭിച്ചു. കമ്പനിയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ 10.30ന് നടന്നു. ചാണ്ടി ഉമ്മൻ എംഎൽഎ നാട മുറിച്ചും ടോമി ജോസഫ് (ഇഡി ബിഎൻഐ കോട്ടയം, പത്തനംതിട്ട റീജിയൺ) ഭദ്രദീപം തെളിയിച്ചും ഉദ്ഘാടനം നിർവഹിച്ചു.

വാട്ടർ പ്യൂരിഫയേഴ്സ്, വാട്ടർ ഫിൽറ്റെർഴ്സ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്സ്, ഡ്രിങ്കിങ് വാട്ടർ പ്ലാന്റ്സ്, റോ പ്ലാന്റ്, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ഡീമിനറലൈസേഷൻ പ്ലാന്റ്, വാട്ടർ കൂളേഴ്സ് ആൻഡ് ഡിസ്പെൻസേർസ്, വാട്ടർ മാനേജ്മെന്റ് ആൻഡ് ഓട്ടോമേഷൻ സിസ്റ്റം, സ്വിമ്മിങ് പൂൾ ഫിൽട്രേഷൻ എന്നീ സേവനങ്ങൾ ലഭ്യമാണ്.






