തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. മഴ ശക്തമാകുന്നതോടെ നിലവിലെ ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടൻ തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റുള്ളപ്പോള്‍ വാതിലുകള്‍ അടച്ചിട്ട് ഭിത്തിയിലോ തറയിലോ തൊടാതെയെ കെട്ടിടത്തിനകത്ത് കഴിയുക. വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം ഒഴിവാക്കുക. ലാൻഡ് ഫോണ്‍ ഉപയോഗിക്കരുത്.






