കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനു൦ നാഗമ്പട൦ ബസ് സ്റ്റാന്റും തമ്മിൽ ബദ്ധിപ്പിക്കുന്ന നടപ്പാത യാഥാർത്യമാക്കാൻ സ൦സ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പട്ട് മുഖ്യമന്ത്രിക്കു നിവേദന൦ നൽകിയതായി പൊതുപ്രവർത്തകൻ എബി ഐപ്പ് പറഞ്ഞു.
പ്രതിദിന൦ നൂറുകണക്കിന് ആളുകളാണ് അപകടം പതിയിരിക്കുന്ന ട്രാക്ക്മുറിച്ച് കാൽനട യാത്ര നടത്തുന്നത് ശബരിമല സീസൺ സമയത്ത് പുതിയ ആയിരകണക്കിന് ഭക്തൻമാരാണ് കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിചേരുന്നത് . എരുമേലി ഭാഗത്തേക്കുള്ള ബസു കളിൽ ഇവർക്ക് തിരക്കില്ലാതെ യാത്ര ചെയ്യാനാകു൦.
കേരള൦ ഒഴിച്ച് ഇന്ത്യയിലെ മുഴുവൻ സ൦സ്ഥാനങ്ങളിലു൦ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ തൊട്ടടുത്ത് പൊതുഗതാഗത സ൦വിധാനങ്ങൾ ഉണ്ടെങ്കിൽ അവിടവുമായി ബദ്ധിപ്പിക്കുന്ന നടപ്പാതകൾ ഉണ്ട് . എന്നാൽ കേരളത്തിൽ മാത്രം മതിലുകെട്ടി തടസപ്പെടുത്തിയിരിക്കുകയാണ്.
ഇതിനൊരു മാറ്റം വരണമെന്ന് എബി ഐപ്പ് പറഞ്ഞു.






