കോട്ടയം : സെൻട്രൽ സഹോദയ കോട്ടയം കോൺക്ലേവിന്റെ
കീഴിലുള്ള സി.ബി.എസ്.ഇ. സ്കൂളുകളുടെ സാംസ്കാരിക മേള "ഭാവസുധ-2026-27', സെപ്റ്റംബർ 30, ഒക്ടോബർ 1, തീയതികളിലായി വടവാതൂർ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടത്തും.
രചനാ മത്സരങ്ങൾ നേരത്തെ പൂർത്തിയായി. സെപ്റ്റംബർ 30-ന് രാവിലെ കലോത്സവത്തിന് തിരിതെളിയും. 150-ഓളം ഇനങ്ങളിലായി 2000-ത്തോളം പ്രതിഭകൾ പങ്കെടുക്കും. വർണ്ണാഭമായ ഈ ഉത്സവക്കാഴ്ചകളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ബ്ലെസ്സി ഐപ്പ് തോമസ് നിർവ്വഹിക്കുന്നതാണ്. ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ്, കോട്ടയം എസ്.പി. സാബു മാത്യു കെ.എം. ഐ.പി.എസ്. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ഒക്ടോബർ 1-ാം തീയതി വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ നിയമസഭാസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രശസ്ത മലയാള ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർ വിജയികൾക്ക് സമ്മാനവിതരണം നിർവ്വഹിക്കുന്നതാണ്.
സെൻട്രൽ സഹോദയ കോട്ടയം കോൺക്ലേവ് സെക്രട്ടറി അനീഷ് കെ.ചെറിയാൻ . ജോയിന്റ് സെക്രട്ടറി ആന്റണി ജോസഫ് , ഫാ. സത്യൻ തോമസ്,ഫെബിൻ, നിനി ഏബ്രഹാം, ഹെലൻ ഫെലിക്സ് എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.






