കോട്ടയം : സർക്കാർ നിർദ്ദേശിച്ച സമയക്രമം ലംഘിച്ച് പുലർച്ചെ മുതല്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ബാർ പൂട്ടിച്ചു. കോട്ടയം മണർകാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രാജ് റീജന്റ് ബാറിനെതിരെയാണ് എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചത്.
ഡ്രൈ ഡേ നിയമങ്ങളും സമയപരിധികളും കർശനമായി പാലിക്കണമെന്ന നിർദ്ദേശം നിലനില്‍ക്കെ, ബാർ പുലർച്ചെ മുതല്‍ പ്രവർത്തിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തിൽ പുലർച്ചേ മുതൽ ഇവിടെ മദ്യവില്‍പ്പന നടക്കുന്നുണ്ടായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നല്‍ പരിശോധനയിലാണ് നിയമലംഘനം ബോധ്യപ്പെട്ടത്. തുടർന്ന് ബാറിന്റെ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കുകയും സ്ഥാപനം എക്സൈസ് സംഘം സീല്‍ ചെയ്യുകയുമായിരുന്നു.






