തൃശ്ശൂർ: ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ മെഡിക്കല്‍ വിദ്യാർത്ഥികളുടെ സംഘം ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി.
ആക്രമണത്തില്‍ അത്താണിയിലെ 'അല്മിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.






