കോട്ടയം: ബാങ്ക് വായ്പാ കുടിശ്ശികയെ തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള അവസരമൊരുക്കി ജില്ലയിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ ഒക്ടോബർ 22, 23, 28 തീയതികളിൽ രാവിലെ 10 മുതൽ 3 വരെ നടക്കും.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം, ബന്ധപ്പെട്ട റവന്യു റിക്കവറി തഹസിൽദാർമാരും ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർമാരും സംയുക്തമായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ ബാങ്കുകളും അദാലത്തിൽ പങ്കെടുക്കുന്നതാണ്.
അർഹമായ വായ്പാ അക്കൗണ്ടുകളിലെ കുടിശ്ശിക, ബാങ്കുകളുടെ നിലവിലുള്ള സെറ്റിൽമെന്റ് പദ്ധതികൾ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി തീർപ്പാക്കുന്നതിനും റവന്യൂ റിക്കവറി നടപടികൾ അവസാനിപ്പിക്കുന്നതിനുമുള്ള അവസരം അദാലത്തിലൂടെ ലഭിക്കുന്നതാണ്.
അദാലത്ത് - തീയതിയും - വേദിയും
പള്ളം - 22.10.2026 -
ബിഷപ്പ് ജേക്കബ് മെമ്മോറിയൽ ഹാൾ, കോട്ടയം
ഏറ്റുമാനൂർ - 22.10.2026 - വ്യാപാരി വ്യവസായി ഭവൻ, ഏറ്റുമാനൂർ
പാമ്പാടി - 22.10.2026 - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ. പാമ്പാടി
വാഴൂർ & മാടപ്പള്ളി -
22.10.2026 - വ്യാപാര ഭവൻ, കറുകച്ചാൽ
ഈരാറ്റുപേട്ട - 22.10.2026- വ്യാപാരി വ്യവസായി ഹാൾ, ഈരാറ്റുപേട്ട
ളാലം & ഉഴവൂർ - 23.10.2026 - ടൗൺ ഹാൾ, പാലാ
കടുത്തുരുത്തി -
23.10.2026 - കടപൂരാൻ ഓഡിറ്റോറിയം, കടുത്തുരുത്തി
വൈക്കം -
23.10.2026 - സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, വൈക്കം
കാഞ്ഞിരപ്പള്ളി -
28.10.2026 - ലൂർദ് പാരിഷ് ഹാൾ, കാഞ്ഞിരപ്പള്ളി
റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന വ്യക്തികൾ ബന്ധപ്പെട്ട ബാങ്ക് ശാഖയുമായോ വില്ലേജ് ഓഫീസുമായോ ബന്ധപ്പെട്ട്, ലഭ്യമായ സെറ്റിൽമെന്റ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി വായ്പാ ബാധ്യത തീർപ്പാക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ പറഞ്ഞു.






