കോട്ടയം : കോട്ടയം ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ആയുർവേദ നഴ്സ്, ആയുർവേദ തെറാപ്പിസ്റ്റ്, അറ്റൻഡർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ (ദൃഷ്ടി പ്രോജക്ട്), മൾട്ടിപർപ്പസ് വർക്കർ (ഹർഷം പ്രോജക്ട്), മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ, യോഗാ ഇൻസ്ട്രക്ടർ എന്നിവയാണ് തസ്തികകള്‍.
അപേക്ഷകള്‍ ഡിസംബര്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനിലും (www.namkerala.gov.in-careers opportunities) ദേശീയ ആയുഷ് മിഷന് കോട്ടയം ഓഫീസിലും ലഭിക്കും. ഫോണ്‍-0481 2991918






