കൊച്ചി: മുഖ്യമന്ത്രിയെ പിന്തുണച്ച് പി വി അൻവർ. സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം. വ്യക്തിപരമായ വിഷയങ്ങള്‍ ചർച്ച ചെയ്യേണ്ട ഇടത്ത് ചർച്ച ചെയ്യണം.
ഭരണസ്തംഭനം എന്ന് പറഞ്ഞ് പരത്തുന്നു. അത് പാടില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നിലവിലെ തർക്കം ആരോഗ്യകരമല്ല. സാധാരണ പ്രവർത്തകർക്കും ജനങ്ങള്‍ക്കും മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആണ് തർക്കം.
കോണ്‍ഗ്രസിലെ തർക്കം ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ ആണ് എല്ലാം തിരിച്ചറിയും. രാഷ്ട്രീയമായി എല്ലാവർക്കും വ്യക്തിപരമായ പല ആവശ്യവും ഉണ്ടാകും. ബോർഡ് കോർപറേഷൻ വിഭജനം നീണ്ടുപോകുന്നത് പുതിയ സംഭവം അല്ല. യുഡിഫ് അധികാരത്തില്‍ വന്നപ്പോള്‍ എല്ലാം മാസങ്ങള്‍ എടുത്താണ് വിഭജനം പൂർത്തിയാക്കിയതെന്നും അൻവർ വ്യക്തമാക്കി.
യുഡിഎഫില്‍ ബോര്‍ഡ്-കോര്പറേഷന് വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് പി വി അന്‍വര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നാല് ബോര്‍ഡ് കോപറേഷനുകളില് അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വിഡി സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് അന്‍വര്‍ ഔദ്യോഗികമായി കത്ത് നല്‍കിയത്. കെടിഡിസി ചെയര്മാന് പദവിക്കൊപ്പം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി ബോര്‍ഡ് കോര്‍പറേഷനുകളിലെ മൂന്ന് അധ്യക്ഷ പദവി കൂടി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.






