കോട്ടയം : പതിനൊന്നാമത് ദേശീയ ആയുർവേദദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാതല പരിപാടിയുടെ രണ്ടാം ദിനത്തിൽ കളക്ടറേറ്റ് ജീവനക്കാർക്കായി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ഫുഡ് എക്സ്പോയും സംഘടിപ്പിച്ചു. കോട്ടയം എഡിഎം സോളി ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സജി പി.ആർ. അധ്യക്ഷത വഹിച്ചു.
ഡോ. മനു ആർ. മംഗലത്ത് സ്വാഗതം പറഞ്ഞു. നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജ്യൂവൽ ജോസ് ആശംസകൾ നേർന്നു. കളക്ടറേറ്റ് ജീവനക്കാരുടെ പ്രതിനിധിയായി ഹെഡ് ക്ലാർക്ക് ജി. പ്രശാന്ത് സംസാരിച്ചു. ക്യാമ്പ് കൺവീനർ ഡോ. ഗായത്രി പി. നന്ദി അറിയിച്ചു.
വിവിധ വകുപ്പുകളിൽ നിന്നായി 105 ജീവനക്കാരാണ് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലും ഫുഡ് എക്സ്പോയിലും പങ്കെടുത്തത്. കാഴ്ച പരിശോധന, മൈഗ്രൈൻ, നടുവേദന, കഴുത്തുവേദന, സമ്മർദ്ദം, ഉറക്കക്കുറവ്, പിഎംഒഎസ്, മറ്റ് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, വെള്ളപോക്ക്, അമിത രക്തസ്രാവം തുടങ്ങിയവയ്ക്കുള്ള പരിശോധനകളും ക്യാമ്പിൽ നടന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.






