ജിഎസ്ടി നിരക്കുകളിലെ ഇളവ് നിലവിൽ വന്നതോടെ ഓട്ടോമൊബൈൽ വിപണിയിൽ വൻ ഉണർവ്.
കഴിഞ്ഞ 11 മാസത്തിനിടെ ഇന്ത്യയിലെ വാഹന വിൽപ്പന 20% വർധിച്ച് മൂന്നുകോടി യൂണിറ്റിലെത്തിയെന്നാണ് വാഹന വ്യവസായ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വാഹനങ്ങളുടെ വില കുറഞ്ഞതോടെ പാസഞ്ചർ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ആവശ്യകത കുത്തനെ ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വില കുറഞ്ഞു, ഷോറൂമുകളിൽ തിരക്കേറി
ജിഎസ്ടി 2.0 പരിഷ്കാരങ്ങൾക്ക് ശേഷം വാഹനങ്ങളുടെ നികുതി നിരക്കുകളിൽ കുറവുണ്ടായത് ഉപഭോക്താക്കളുടെ സാമ്പത്തികഭാരം കുറച്ചതായി വ്യവസായ രംഗത്തുള്ളവർ പറയുന്നു.
വില കുറയുന്നതിനായി കാത്തിരുന്ന നിരവധി ഉപഭോക്താക്കൾ ഇതോടെ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായും നഗര, ഗ്രാമ വിപണികളിൽ ഡിമാൻഡ് ഉയർന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.






