ഫരീദാബാദ് : പിഎച്ച്എച്ച്ഡി മാജിക് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ അവാർഡ് സെറിമണി 2026 സംഘടിപ്പിച്ചു. ഫരിദാബാദിലെ കാസിൽ ഓഫ് ആർട്ട് തിയേറ്റർ (സിഒഎടി)ൽ വച്ച് ഓഗസ്റ്റ് 8ആം തീയതിയാണ് പരിപാടി നടന്നത്.

15 സംസ്ഥാനങ്ങളിൽ നിന്നും 61ഓളം പ്രതിഭകളെ ആദരിച്ച ചടങ്ങിൽ കേരളത്തിൽ നിന്നും മൂന്നു പേരെ ആദരിച്ചു. ഡോ. ഷാജു പിഎം, നിവേദിത ദാസ്, നിരഞ്ജന ദാസ് എന്നിവരെ ആണ് ആദരിച്ചത്.
ഡോ. ഷാജു പിഎം ക്ലാസിക് മ്യൂസിക് & സോഷ്യൽ എമ്പവർമെന്റിൽ മാജിക് ബുക്ക് ഓഫ് റെക്കോർഡ് ഹോണററി ഡോക്ടറേറ്റ് നേടി. സംഗീതം & അംഗറിങ് ഇൽ നിവേദിത ദാസും, മൾട്ടി ലാംഗ്വേജ് (ലോക ഭാഷ സംഗീതത്തിൽ) നിരഞ്ജന ദാസും എംബിആർ തിരംഗ ഗൗരവ് സമ്മാൻ നേടി മലയാളികളുടെ യശസ് വാനോളം ഉയർത്തി.
ഹരിയാന ലാൻഡ് റീക്ലെമേഷൻ ഡെവലപ്മെന്റ് കോർപറേഷൻ (എച്ച് എൽ ആർ ഡി സി) ചെയർമാൻ ഗുർനാം സൈനി ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ഡോ. റാം അവതാർ ശർമയും, സിആർആർ & ഫസ്റ്റ് എയ്ഡ് ഇന്റർനാഷണൽ മാസ്റ്റർ ട്രൈനർ ഡോ. രജിന്തർ സൈനിയും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.






