തൃശൂർ: തൃശൂർ മാളയിൽ പോളിടെക്നിക് വിദ്യാർഥിക്ക് ക്യാംപസിൽവെച്ച് വെട്ടേറ്റു.
പാറക്കടവ് സ്വദേശി പുന്നക്കപ്പറമ്പിൽ വീട്ടിൽ ആര്യയ്ക്കാണ് വെട്ടേറ്റത്.
കൈയിലും പുറത്തുമാണ് വെട്ടേറ്റത്. പരിക്കുകൾ ഗുരുതരമല്ല.
ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥി ആൽഫിനും വെട്ടേറ്റിട്ടുണ്ട്.
ഇരുവരും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകീട്ട് 4.15നായിരുന്നു സംഭവം.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.






