അതിരമ്പുഴ : അതിരമ്പുഴയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
കൃത്യമായ നടപടി സ്വീകരിക്കാത്തതിനാൽ തുടരെത്തുടരെ പൈപ്പ് പൊട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇത് അഞ്ചാം തവണയാണ് പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു.
ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, വെള്ളം ഒഴുകുന്നതിന്റെ മുകളിൽ കൂടി പൈപ്പ് ഒട്ടിച്ച ശേഷം മടങ്ങുകയാണെന്നും നാട്ടുകാർ പറയുന്നു.
തുടർച്ചയായി ഇത്തരത്തിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരമാർഗ്ഗങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാർ പറഞ്ഞു.






