മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. വ്യാപാര സ്ഥാപനങ്ങൾക്ക് വിജയവും ബിസിനസിൽ ലാഭവർധനയും പ്രതീക്ഷിക്കാം. സഹപ്രവർത്തകരുമായി ഉല്ലാസയാത്രകൾക്കു സാധ്യത. കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങൾ വന്നു ചേരാം. നല്ല വാർത്തകൾ ലഭിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി വിജയിക്കാം. യാത്രകൾ ഭാഗികമായി ശരിയാകാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, നിയമവിജയം, ധനയോഗം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകള്‍ ഫലവത്താവാം. കൂടിക്കാഴ്ചകള്‍ വിജയിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങള്‍ വിജയിക്കാം. ആഗ്രഹങ്ങള്‍ നടക്കാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം, ധനനഷ്ടം, നിയമപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാകാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അനുകൂലമായ സ്ഥലമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ബുധനാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, ധനലാഭം, കാർഷികവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, നിയമ പരാജയം, നഷ്ടം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു. അധികാര സ്ഥാനങ്ങളിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ വന്നു ചേരാം. ശനിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. ചില കാര്യങ്ങൾ ഭാഗികമായി ശരിയാകാം. യാത്രകളും ഭാഗികമായി വിജയിക്കാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, ഉദരവൈഷമ്യം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. സർക്കാർ അധികാര സ്ഥാനങ്ങളിൽ നിന്നും അനുകൂല പ്രതികരണങ്ങൾ വന്നു ചേരാം. യാത്രകള്‍ വിജയിക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, ധനലാഭം, കാർഷികവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. ആഗ്രഹങ്ങള്‍ നടക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങള്‍ വിജയിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം, ഉപയോഗസാധന ലാഭം, സമ്മാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. സർക്കാരിൽ നിന്നും അനുകൂലഫലയോഗങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. അധികാര സ്ഥാനങ്ങളിൽ നിന്നുള്ള പ്രതികൂല പ്രതികരണങ്ങൾ വന്നു ചേരാം. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, മത്സരവിജയം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. കോടതി വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങൾ വന്നു ചേരാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാ വിജയം, നിയമവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. സർക്കാർ നിന്നും അനുകൂല പ്രതികരണങ്ങൾ വന്നു ചേരാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അനുകൂലം. കാര്യവിജയം, ധനലാഭം, സാമ്പത്തിക വിജയം, ബിസിനസിൽ ലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മാനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. സുഹൃത്തുക്കള്‍ അകലാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സർക്കാർ അധികാര സ്ഥാനങ്ങളിൽ നിന്നും അനുകൂല പ്രതികരണങ്ങൾ വന്നു ചേരാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അനുകൂലം. കാര്യവിജയം, സന്തോഷം, ബന്ധുസമാഗമം, ബിസിനസിൽ ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അലച്ചിൽ, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ശനിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ബുധനാഴ്ച രാത്രി 9 മണി വരെ അനുകൂലം. കാര്യവിജയം, ധനലാഭം, അംഗീകാരം, സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലമാറ്റ യോഗം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, മനഃപ്രയാസം, ഇച്ഛാഭംഗം, ചെലവ്, യാത്രാപരാജയം ഇവ കാണുന്നു. ശനിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, കാർഷികവിജയം, ആദായ വർധനവ്, നിയമവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.






